Latest News From Kannur

വിദ്യാഭ്യാസരംഗത്തെ ജീർണതകൾക്കെതിരെ ശബ്ദമുയർത്തണം

0

തലശേരി:

വിദ്യാഭ്യാസ മേഖലയിലെ ജീർണ്ണതക്കെതിരെ വിദ്യാർത്ഥി പ്രതിഭകൾ ശബ്ദമുയർത്താൻ തയ്യാറാകണമെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: ടി.ഒ.മോഹനൻ ആഹ്വാനം ചെയ്തു. കതിരൂർ മഹാത്മാ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാ ഗാന്ധി അടക്കമുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രം പാഠ്യപദ്ധതിയിൽ നിന്നും ഒഴിവാക്കി വ്യാജചരിത്രം നിർമ്മിക്കാനുള്ള ഭരണകൂട ഭീകരതക്കെതിരെ അണിനിരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ+ നേടിയ വിദ്യാർത്ഥികൾക്കും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ദേശീയ യൂത്ത് ഐക്കൺ ആയി തെരഞ്ഞെടുത്ത കെ. അശ്വിനിക്കും ഡോ. സി.കെ. ഭാഗ്യനാഥ് ഉപഹാരങ്ങൾ വിതരണം ചെയ്തു. പ്രശസത ചിത്രകാരൻ ബാലകൃഷ്ണൻ കതിരൂർ മുഖ്യാതിഥി ആയിരുന്നു. തലശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. മഹാത്മാ സർഗ്ഗവേദി ചെയർമാൻ പി. ജനാർദ്ദനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. പി.വി. സനൽകുമാർ , എ.കെ. പുരുഷോത്തമൻ നമ്പ്യാർ, എം.രാജീവൻ മാസ്റ്റർ, ടി.കെ.സുരേന്ദ്രൻ മാസ്റ്റർ, കെ.ലതിക , വി.പി. നീതു പ്രിയ, വി.പി. പ്രമോദ് എന്നി എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.