പാനൂർ : പ്രശസ്ത സാഹിത്യകാരനും, നാടകനടനും, നാടകകൃത്തുമായിരുന്ന തായാട്ട് കുഞ്ഞനന്തൻ മാസ്റ്ററുടെ [കെ. തായാട്ട് ]എഴുത്തും ജീവിതവും അടിസ്ഥാനമാക്കി നടക്കുന്ന ഏകദിന സിമ്പോസിയം ‘അനുധാവനം’ ജൂൺ 25 ഞായറാഴ്ച പാനൂരിൽ നടക്കും . കെ തായാട്ടിന്റെ സ്മരണാർത്ഥം രൂപീകരിച്ച കെ തായാട്ട് പഠന -ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത് . രാവിലെ 9 .00 മുതൽ വൈകു. 5.00 മണി വരെ പാനൂർ കോ – ഓപ്പറേറ്റീവ് ബിൽഡിങ് സൊസൈറ്റി ഹാളിൽ നടക്കുന്ന സിമ്പോസിയം, പ്രശസ്ത ഗാന്ധിയൻ കെ.വി രാജേഷ് ഉദ്ഘടാനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം ഏഴോളം സെഷനുകളിലായി കെ തായാട്ടിന്റെ ജീവിതവും എഴുത്തുമായി ബന്ധപ്പെട്ട വ്യത്യസ്ത ചർച്ചകൾ നടക്കുന്നതാണ്. കെ.തായാട്ടിന്റെ ചരിത്രാഖ്യായികകൾ , നാടകവും കെ. തായാട്ടും , കെ. തായാട്ടിന്റെ അദ്ധ്യാപന സാംസ്കാരിക ജീവിതം , കുട്ടികളുടെ കെ.തായാട്ട് , പുനരാഖ്യാതാവായ കെ.തായാട്ട് , കെ. തായാട്ട് എന്ന സഞ്ചാരി തുടങ്ങിയ വിഷയങ്ങളിൽ എം ഹരീന്ദ്രൻ , ബാലകൃഷ്ണൻ കൊയ്യാൽ , ചൂര്യയി ചന്ദ്രൻ മാസ്റ്റർ , ഡോ.കെ.വി. മഞ്ജുള , ഡോ. വിജയൻ ചാലോട് , ഡോ.കെ.വി.ശശിധരൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സജീവ് ഒതയോത്ത്, ജയപ്രകാശ് പാനൂർ , യാക്കൂബ് എലാങ്കോട് , ഡോ.ശശിധരൻ കുനിയിൽ ,അഡ്വ. അനിൽ കുമാർ വി. എന്നിവർ സംബന്ധിക്കും.രാവിലെ ഒമ്പതു മണിക്ക് രജിസ്ട്രേഷൻ നടക്കുന്നതാണ് .വിശദ വിവരങ്ങള്ക്കു 9526368531,9496836115 എന്നി നമ്പറുകളിൽ ബന്ധപ്പെടാമെന്നു സംഘടകർ അറിയിച്ചു . പരിപാടികൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പഠനഗവേഷണ കേന്ദ്രം ഡയരക്ടർമാരായ അജേഷ് കെ,സി.പിസുധീന്ദ്രൻ ,പ്രസിഡണ്ട് ഡോ.ശശിധരൻ കുനിയിൽട്രഷറർ യാക്കൂബ് എലാങ്കോട്എന്നിവർ പങ്കെടുത്തു
Sign in
Sign in
Recover your password.
A password will be e-mailed to you.