പാനൂർ : തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രമായ ഡിജിറ്റ് അക്കാദമിയുടെ പുതിയ ബ്രാഞ്ച് പാനൂരിൽ പ്രവർത്തനം ആരംഭിക്കുന്നു . പതിനെട്ടു വർഷമായി മാഹിയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിൻ്റെ പുതിയ ബ്രാഞ്ചിനാണു പാനൂർ ബസ്റ്റാന്റിനു സമീപം തുടക്കമാവുന്നത് .ജൂൺ 26 നു രാവിലെ 10 മണിക്ക് പാനൂർ നഗരസഭാ ചെയർമാൻ വി .നാസർ മാസ്റ്റർ സ്ഥാപനം ഉദ്ഘടാനം ചെയ്യും. ടാലി ഗവണ്മെന്റ് സെർട്ടിഫിക്കേഷൻ വിതരണവും ,വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടാകുമെന്നു സംഘാടകർ അറിയിച്ചു .ടാലി -ഗവ. സർട്ടിഫിക്കേഷൻ, പ്രീ പ്രൈമറി ടി .ടി .സി (നഴ്സറി ) കോഴ്സുകൾക്ക് പുറമെ ഗ്രാഫിക് ഡിസൈനിങ്ങ് , ഡി.ടി.പികമ്പ്യൂട്ടർ അനുബന്ധ കോഴ്‌സുകളും സ്ഥാപനത്തിൽ ലഭ്യമാണ് . വർഷങ്ങളായി വിവിധ വ്യാപാര സ്ഥാപനങ്ങളുടേയും കോ ഓപ്പററ്റീവ് സൊസൈറ്റികളുടേയും ജി.എസ്.ടി ,അക്കൗണ്ടിംഗ് ,ഡാറ്റ എൻട്രി ജോലികളും ചെയ്തുവരുന്ന സ്ഥാപനമെന്ന നിലയിൽ വിദ്യാർത്ഥികൾക്ക് , നിലവിൽ ജോലികൾ ചെയ്യുന്നവരിൽ നിന്നുതന്നെ പരിശീലനം നേടാൻ സാധിക്കുമെന്നും കോമേഴ്‌സ് ഇതര കോഴ്സുകൾ പഠിച്ചവർക്ക് പ്രാഥമിക അക്കൗണ്ടിംഗ് പരിജ്ഞാനം കോഴ്സിനു മുന്നേ തന്നെ നല്കുമെന്നും മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു .പത്രസമ്മേളനത്തിൽ ഷീജ പ്രസീദ് (സെൻറർ ഹെഡ് ,മാഹീ ഡിജിറ്റ് ),ശ്രീജിഷ് മാധവൻ, അനഘ സി.എച്ച് ,അശ്വതി ടി.പി, ദിയ ബാൽ എന്നിവർ പങ്കെടുത്തു .