പന്ന്യന്നൂർ പി.ടി.കെ അനന്തൻ മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക പ്രദർശനവും, എഴുത്തുപെട്ടി ഉദ്ഘാടനവും നടത്തി.
പാനൂർ : പി.ടി.കെ അനന്തൻ മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനവും എഴുത്തുപെട്ടി ഉദ്ഘാടനവും നടത്തി. പഴയ ദിനപത്രങ്ങളുടെ പ്രദർശനവും നടന്നു. പന്ന്യന്നൂർ യൂ പി സ്കൂൾ, ഗവ. എൽപി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ പ്രദർശനം കാണാനെത്തി.
വാർഡംഗം സ്മിത സജിത്ത് ഉദ്ഘാടനം ചെയ്തു.
വാർഡംഗം മഞ്ജു അധ്യക്ഷത വഹിച്ചു. പന്ന്യന്നൂർ അരയാക്കൂൽ യുപി സ്കൂൾ പ്രധാനധ്യാപിക പി. ബീന, ഗവ.എൽ.പി പ്രധാനധ്യാപിക ജിഷ, വി.പി നാണു, ലൈബ്രറി കമ്മിറ്റിയംഗങ്ങളായ വി.എം ബാബു, ടി.സോമനാഥ്, കെ.എം രാജൻ, പി. പവിത്രൻ, പി.രാജൻ, ലൈബ്രേറിയൻ കെ. രാജീവൻ എന്നിവർ സംസാരിച്ചു. 1952ൽ സ്ഥാപിത മായ ലൈബ്രറിയിൽ 16,000 ത്തിലധികം പുസ്തകങ്ങളുണ്ട്. ബാലവേദി, വനിതാ വേദി, ഹരിത വേദി, യുവജന വേദി, വയോജനവേദി തുടങ്ങിയ ആ റോളം വേദികൾ വായനശാലക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ആയിരത്തിലധികം അംഗങ്ങളുമുണ്ട്.