തലശ്ശേരി :
തലശ്ശേരി പഴയ ബസ്‌സ്റ്റാന്റിൽ ജൂൺ 20 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് അഴിമതി വിരുദ്ധ ജനസദസ്സ് സംഘടിപ്പിക്കാൻ യു.ഡി.എഫ്. മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു.
മുഴപ്പിലങ്ങാട് തെരുവ് നായ അക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ വേർപാടിൽ യോഗം ദുഃഖം പ്രകടിപ്പിച്ചു.
കെ.ഖാലിദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ
കോൺഗ്രസ്സ് നേതാവ് വി.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു.
സി.പി. പ്രസീൽ ബാബു , വി .ദിവാകരൻ , പി.വി.ബാലകൃഷ്ണൻ , കെ.പി.സിദ്ദിഖ് ,
സന്ദീപ് കോടിയേരി , കുഞ്ഞിമൂസ ,
പി.ദിനേശൻ
എന്നിവർ പ്രസംഗിച്ചു.