പാനൂർ :
എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ പന്ന്യന്നൂർ പഞ്ചായത്ത് സമ്മേളനം ചമ്പാട് ചോതാവൂർ ഹൈസ്ക്കൂളിൽ നടന്നു. എൻ ആർ ഇ ജി വർക്കേഴ്സ് വിഭാഗത്തിലെ നിരവധി തൊഴിലാളികൾ പങ്കെടുത്തു.
എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി. അനിൽ ഉദ്ഘാടനം ചെയ്തു. ഐ. രജനി അധ്യക്ഷയായി. ഇ.വിജയൻ, അജിത രാജൻ, വി.സരോജിനി, നസീർ ഇടവലത്ത്, ശൈലജ, വസന്ത എന്നിവർ സംസാരിച്ചു. വി.പി സരള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.