പാനൂർ:
സമസ്ത മേഖലകളിലും ജനക്ഷേമ കരമായ പദ്ധതികൾ നടപ്പിലാക്കുവാൻ നരേന്ദ്രമോദി സർക്കാറിന് കഴിഞ്ഞുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പറഞ്ഞു.നരേന്ദ്രമോദി സർക്കാർ 9 വർഷ0 പൂർത്തീകരണ ആഘോഷത്തോടനുബന്ധിച്ച് പാനൂർ വ്യാപാര ഭവനിൽ ചേർന്ന മോർച്ചകളുടെ സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രത്തിലെ കഴിഞ്ഞ 9 വർഷത്തെ സർക്കാർ പൂർണ്ണമായും അഴിമതി രഹിതമാണ്.നരേന്ദ്രമോദി സർക്കാറിന്റെ ഒമ്പത് വർഷ പൂർത്തീകരണ ആഘോഷത്തോടനുബന്ധിച്ചാണ് മോർച്ചകളുടെ സംയുക്ത സമ്മേളനം നടന്നത്. ജൂൺ 20 മുതൽ 30 വരെ നടക്കുന്ന ജനസമ്പർക്ക പരിപാടി വിജയിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
നരേന്ദ്രമോദി സർക്കാറിന്റെ ഒമ്പത് വർഷ പൂർത്തീകരണ ആഘോഷത്തോടനുബന്ധിച്ച് യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 19 ന് രക്തദാന ക്യാമ്പ് നടക്കുന്നതാണ്.ഒബിസി മോർച്ച നേതൃത്വത്തിൽ 20ന് ടൗൺ ശുചീകരണം , കർഷക മോർച്ച നേതൃത്വത്തിൽ 23ന് ആശുപത്രി ശുചീകരണം, പട്ടികജാതി മോർച്ച നേതൃത്വത്തിൽ 21ന് പട്ടികജാതി കോളനിയിൽ ഉന്നത വിജയികളെ ആദരിക്കൽ എന്നിവ നടത്തുന്നതാണ്.
സമ്മേളനത്തിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് അഡ്വ. ഷിജിലാൽ അധ്യക്ഷത വഹിച്ചു.മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ. രതി പ്രസംഗിച്ചു.കെ .പവിത്രൻ സ്വാഗതവും സി . പി. രാജീവൻ നന്ദിയും പറഞ്ഞു.