പാനൂർ :
വയോജന പ്രശ്നങ്ങൾ പഠിച്ച് കൂട്ടായ ചർച്ചയിലൂടെ പരിഹാര മാർഗങ്ങൾ നിർദേശിച്ചാൽ സർക്കാർ ഗൗരവപൂർവം പരിഗണിക്കുമെന്ന് നിയമസഭാ വയോജന ക്ഷേമ സമിതി ചെയർമാൻ കെ.പി.മോഹനൻ പറഞ്ഞു. കേരള സീനിയർ സിറ്റിസൺസ് ഫോറം പി.ആർ. ലൈബ്രറി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ലോക വയോജന പീഢന വിരുദ്ധ ബോധവത്കരണത്തിന്റെ പാനൂർ ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കമ്മിറ്റി അംഗം സി.അച്യുതൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി വി.പി. ചാത്തു വിഷയമവതരിപ്പിച്ചു. പന്ന്യന്നൂർ രാമചന്ദ്രൻ, പ്രഭാകരൻ പനക്കാട്, പി.പി.അബൂബക്കർ , വി.പി.അനന്തൻ, രവീന്ദ്രൻ കുന്നോത്ത്, ടി.പി. വിജയൻ, സി.എച്ച്. പത്മനാഭൻ നായർ, കെ.കുമാരൻ എന്നിവർ സംസാരിച്ചു.
വയലളത്ത് ലോക വയോജന പീഢന വിരുദ്ധദിനം തലശ്ശേരി ബ്ലോക്ക് തല ഉദ്ഘാടനം റീഡേഴ്സ് സെന്ററിൽ സംസ്ഥാന കമ്മിറ്റി അംഗം റിട്ട. മേജർ ജനറൽ ടി.പദ്മിനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിജയൻ കൈനാടത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി പി.പി. ബാലൻ ബോധവത്കരണ ക്ലാസ് നടത്തി. സംസ്ഥാന സെക്രട്ടറി വി.പി. ചാത്തു, വി.കെ.ബാലൻ, ഞാറ്റ്യേല ശ്രീധരൻ, എൻ.ബാലകൃഷ്ണൻ നമ്പ്യാർ, വി.വി.ഗോപാലകൃഷ്ണൻ, പി.ഒ. ഗിരിജ, കെ.പി.ജയചന്ദ്രൻ,സി.എം.ഹരിദാസ് എന്നിവർ സംസാരിച്ചു.