Latest News From Kannur

പാനൂരിൽ മനുഷ്യസ്നേഹി കൂട്ടായ്മ സംഘടിപ്പിക്കുന്നു

0

പാനൂർ :

നമ്മുടെ നാട്, നമ്മുടെ നായ’ എന്ന പാനൂർ നഗരസഭയുടെ വികല പദ്ധതി കാരണം പൊതു ജനങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത സാഹചര്യമാണ് പാനൂർ നഗരത്തിലും, പ്രാന്തപ്രദേശങ്ങളിമുള്ളത്.പിഞ്ചു കുട്ടികളെ അടക്കം നായകൂട്ടങ്ങൾ ക്രൂരമായി അക്രമിക്കുന്ന സാഹചര്യമുണ്ടായി.ഇതിനെതിരെ പ്രതികരിച്ച യുവജനങ്ങൾക്ക് നായ ശല്യത്തിനെതിരെ ഒരു നടപടിയെടുക്കുമെന്ന ഉറപ്പ് നൽകാൻ പോലും നഗരസഭ ഭരണ സമിതിക്ക് സാധിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്.സംസ്ഥാനത്തെ ഒരു നഗരസഭയിലും ഇല്ലാത്ത പദ്ധതിയാണ് നമ്മുടെ നാട്, നമ്മുടെ നായ പദ്ധതി.ഇതിലൂടെ നായകൾക്ക് നഗരമധ്യത്തിൽ ഭക്ഷണം വിളമ്പിയതോടെ അടുത്ത പ്രദേശത്ത് നിന്നും നായകൾ കൂട്ടമായി നഗരത്തിൽ തമ്പടിക്കുകയാണ്. കപട മൃഗ സ്നേഹത്തിൻ്റെ പേരിൽ മനുഷ്യനെ കുരുതി കൊടുക്കുന്ന അധികൃതരുടെ നടപടിയിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്താൻ നാം തീരുമാനിച്ചിരിക്കുകയാണ്. ആയതിനാൽ ഇതു സംബന്ധിച്ച കാര്യങ്ങൾ ആലോചിക്കാൻ 16.06.2023 ന് വെള്ളിയാഴ്ച 4 മണിക്ക് സുമംഗലി ഓഡിറ്റോറിയത്തിൽ ഒരു യോഗം ചേരുകയാണ്. മുഴുവൻ മനുഷ്യസ്നേഹികളും യോഗത്തിൽ പങ്കെടുക്കണമെന്ന് മനുഷ്യ സ്നേഹി കൂട്ടായ്മയുമായി ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു. കൂട്ടായ്മയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 9447281998 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Leave A Reply

Your email address will not be published.