ന്യൂമാഹി:
ന്യൂമാഹി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചകഴിച്ച് ഡോക്ടറില്ലാത്തത് രോഗികളെ വലക്കുന്നു. ഈ മാസം രണ്ടാം തീയ്യതി മുതലാണ് ഡോക്ടറുടെ സേവനം നിലച്ചത്.ഉച്ചകഴിഞ്ഞ് ഓട്ടോറിക്ഷയിലും മറ്റ് വാഹനങ്ങളിലും എത്തുന്ന രോഗികൾ ഡോക്ടറില്ലാത്തതിനാൽ തിരിച്ച് പോവുകയാണ്. ഡോക്ടറുടെ സേവനം ഇനി എപ്പോൾ മുതൽ ലഭ്യമാവുമെന്ന് പറയാൻ അധികൃതർക്കാവുന്നില്ല.