പന്ന്യന്നൂർ :
ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുവഴിയിലേക്ക് ചാഞ്ഞു കിടക്കുന്നതും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്നതുമായ സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും മരങ്ങളുടെ ഉടമസ്ഥൻ ഒരാഴ്ചക്കകം മുറിച്ച് മാറ്റി അപകട ഭീഷണി ഒഴിവാക്കേണ്ടതാണ്. കൂടാതെ പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചതും അപകടാവസ്ഥയിലുള്ളതുമായ പരസ്യ ബോർഡുകളും നീക്കം ചെയ്യേണ്ടതാണ്. മേൽ പറഞ്ഞ പ്രകാരം ചെയ്യുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതാണെന്ന് അറിയിക്കുന്നു. യഥാസമയം മരങ്ങൾ മുറിച്ച് നീക്കാത്തത് കാരണമോ ബോർഡുകളും മറ്റും നീക്കം ചെയ്യാത്തത് കാരണമോ ഉണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടി വരികയാണെങ്കിൽ ആയതിനുള്ള ബാധ്യത മരങ്ങളുടെ ഉടമസ്ഥർക്കും ബോർഡുകൾ സ്ഥാപിച്ച സ്ഥാപനങ്ങൾക്കുമായിരിക്കും എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.