നാദാപുരം : നാദാപുരം ഗ്രാമപഞ്ചായത്ത്, സർക്കാർ നിർദേശപ്രകാരം ലോക പരിസ്ഥിതി ദിനത്തിൽ പതിനെട്ടാം വാർഡിലെ വാണിയൂർ വയലിൽ വച്ച് ഹരിത സഭ നടത്തുന്നതിന് തീരുമാനിച്ചു .ഹരിതസഭയുടെ ഭാഗമായി പൊതുപ്രവർത്തകർ ,ഉദ്യോഗസ്ഥർ ,സന്നദ്ധപ്രവർത്തകർ ,കുടുംബശ്രീ പ്രവർത്തകർ എന്നിവർ അടങ്ങുന്ന 15 അംഗ ജനകീയ ഹരിത ഓഡിറ്റ് ടീമിന് പഞ്ചായത്തിൽ വെച്ച് പരിശീലനം നൽകി .മാലിന്യനിർമാർജനത്തിന് പഞ്ചായത്ത് സ്വീകരിച്ച നടപടിക്രമങ്ങൾ, പ്രവർത്തനങ്ങൾ ,ഹരിത സേന പ്രവർത്തനം, വാർഡുകളിൽ നടത്തുന്ന ശുചിത്വം മാലിന്യ പ്രവർത്തനം ,ഹരിത ചട്ടം ,പൊതു സ്ഥലത്തെ മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ഓഡിറ്റ് ടീം റിപ്പോർട്ട് തയ്യാറാക്കുന്നതാണ് .ഹരിത സഭയിലെ പ്രവർത്തനങ്ങളും അവതാരണങ്ങളും റെക്കോർഡുകളും പരിശോധിച്ച് പ്രത്യേക റിപ്പോർട്ട് പഞ്ചായത്ത് തയ്യാറാക്കുകയും ഹൃസ്വകാല നടപടികൾ ദീർഘകാല നടപടികൾ എന്നിവ അടക്കം വിശദമായ പ്രവർത്തനങ്ങളുടെ രൂപരേഖ സർക്കാറിന് സമർപ്പിക്കുകയും ചെയ്യുന്നതാണ്.പരിശീലന പരിപാടി പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ
ഹമീദ് ക്ലാസ് എടുത്തു .സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ ,എം സി സുബൈർ ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,സിഡിഎസ് ചെയർപേഴ്സൺ പി പി റീജ,എ കെ ഹരിദാസ് മാസ്റ്റർ, ടി രവീന്ദ്രൻ മാസ്റ്റർ കെ എം
ജീത്ത,ശിവകുമാരി, അജയകുമാർ കെ
എം സക്കറിയ എന്നിവർ സംസാരിച്ചു