Latest News From Kannur

പരിസ്ഥിതി ദിനത്തിൽ നാദാപുരം ക്ളീനായി, അഞ്ചു ടൺ മാലിന്യം നീക്കം ചെയ്തു കയറ്റി അയച്ചു

0

നാദാപുരം :      നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാദാപുരം ടൗണിൽ നടന്ന ശുചീകരണം ജനപങ്കാളിത്തം കൊണ്ടും മാലിന്യ നിർമാർജനം കൊണ്ടും ശ്രദ്ധേയമായി . രാവിലെ 7 മണിക്ക് ആരംഭിച്ച ശുചീകരണത്തിൽ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ,വ്യാപാരികളും ,ഹരിത കർമ്മ സേന അംഗങ്ങളും, തൊഴിലുറപ്പ് തൊഴിലാളികളും പങ്കു ചേർന്നു. ശൂചീകരിച്ച ഏകദേശം അഞ്ചു ടൺ മാലിന്യം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കയറ്റി അയക്കുകയും ചെയ്തു.

ശുചീകരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉത്‌ഘാടനം ചെയ്തു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു . സ്ഥിരം സമിതി അധ്യക്ഷരായ സി കെ നാസർ , എം സി സുബൈർ , ജനീദ ഫിർദൗസ് , പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് , മെമ്പർമാരായ അബ്ബാസ് കണേക്കൽ , വാസു പുതിയ പറമ്പത്ത് , പി പി കുഞ്ഞിരാമൻ , നിഷ മനോജ് , സുനിത എടവത്ത് കണ്ടി , എ കെ ദുബീർ മാസ്റ്റർ , സി ടി കെ സമീറ , അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ , ഹെൽത്ത് ഇൻസ്‌പെക്ടർ കെ സതീഷ് ബാബു , വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ഏരത്ത് ഇഖ്‌ബാൽ , കെ സയീദ് ,ഹാരിസ് മാത്തോട്ടം ,
സിദ്ദീഖ് കുപ്പേരി ,സിൽവർ സുരേഷ് ,
റഹീം കോറോത്ത് ,ജസീർ കോറോത്ത് എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. നാദാപുരം ടി ഐ എം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലിസ ജയ്സൺ എന്നവരുടെ നേതൃത്വത്തിൽ 50 വിദ്യാർഥിനികളും ശുചീകരണത്തിൽ പങ്കാളികളായി

Leave A Reply

Your email address will not be published.