നാദാപുരം : നാദാപുരം ഗ്രാമ പഞ്ചായത്തിൽ KL 18 K 3013 ഗുഡ്‌സ് ഓട്ടോറിക്ഷയിൽ അനാരോഗ്യകരമായ രീതിയിൽ വിതരണം ചെയ്ത 66 മിൽമ പാക്കറ്റ് പാൽ പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്ന് പിടിച്ചെടുത്ത് നശിപ്പിച്ചു . വിതരണക്കാരനായ കെ ജാബിറിൽ നിന്നും 1000 രൂപ പിഴ ഈടാക്കി . മിൽമ പാൽ ചൂടുകാലത്ത് ഫ്രീസറില്ലാതെ സൂര്യപ്രകാശം ഏൽക്കുന്ന രീതിയിൽ തുറന്നിട്ട വാഹനത്തിൽ കൊണ്ട് പോകുന്നത് അനാരോഗ്യകരവും അത് ഉപയോഗിക്കുന്ന ആളുകൾക്ക് അസുഖം പിടിപെടാൻ സാധ്യത ഉള്ളതുമാണ് . മിൽമ സംഭരണ കേന്ദ്രത്തിൽ നിന്നും തുറസ്സായ ഗുഡ്‌സ് ഓട്ടോറിക്ഷയിൽ കയറ്റി പാൽ വിതരണം ചെയ്യുന്നത് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽ പെടുകയും വാഹനം പിടിച്ചെടുത്ത് 66 മിൽമ പാക്കറ്റ് പാൽ നശിപ്പിക്കുകയും പിഴ വിതരണകാരനിൽ ഈടാക്കി പഞ്ചായത്തിൽ അടക്കുകയും ചെയ്തു . പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് , താലൂക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി , പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ സതീഷ് ബാബു , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി കെ പ്രീജിത്ത് , എസ് അർജുൻ , ബിജു പ്രശാന്ത് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി