Latest News From Kannur

ഹരിതമോഹനം’ പദ്ധതി തുടങ്ങി

0

ഇരിണാവ് പി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു പി സ്കൂളിൽ ശാസ്ത്രീയ കൃഷി പാഠവുമായി ‘ഹരിതമോഹനം’ പദ്ധതി തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. കാർഷീക സംസ്ക്കാരവും , സ്വയം പര്യാപ്തതയും കൈവരിക്കാനുള്ള പാഠങ്ങൾ കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ കല്ല്യാശ്ശേരി മണ്ഡലം അക്കാദമിക പ്രവർത്തനങ്ങളുടെയും, സംസ്ഥാന സർക്കാറിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെയും ഭാ​ഗമായി വിദ്യാലയങ്ങളിൽ കുട്ടികളും കൃഷിയിലേക്ക് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ്. ‘ഹരിതമോഹനം’. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അം​ഗം കെ പ്രീത അദ്ധ്യക്ഷത വഹിച്ചു. കല്ല്യാശ്ശേരി ​ഗ്രാമ പഞ്ചായത്ത് അം​ഗം കെ സിജു, സ്കൂൾ വികസന സമിതി ചെയർമാൻ പി ​ഗോവിന്ദൻ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡണ്ട് കെ സുധാകരൻ സ്വാ​ഗതവും, പ്രധാനാദ്ധ്യാപിക പി വി ബിന്ദു നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.