Latest News From Kannur

നാദാപുരം ഗ്രാമപഞ്ചായത്തിൽ മലിനജലം ജലസ്രോതസ്സുകളിലേക്ക് ഒഴുകി വിട്ട രണ്ട് സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു

0

നാദാപുരം ഗ്രാമപഞ്ചായത്തിൽ മലിനജലം ജലസ്രോതസ്സുകളിലേക്ക് ഒഴുകി വിട്ട രണ്ട് സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു :-

പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആകെ നടത്തിയ ആകസ്മിക പരിശോധനയുടെ ഭാഗമായി നാദാപുരത്തെ വിവിധ സ്ഥലങ്ങളിൽ മലിന ജലം പൊതു സ്രോതസുകളിലേക്ക് ഒഴുക്കി വിടുന്നസ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ ഫീൽഡ് പരിശോധന നടത്തി .പുളിക്കൂൽ താഴെ തോട്,കക്കംപള്ളി കല്ലാച്ചി,നാദാപുരം ടൗൺ, എന്നിവിടങ്ങളിൽ ടീം പരിശോധന നടത്തി. ചേനത്ത് താഴെ തോട്ടിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളെ താമസിക്കുന്ന സ്വകാര്യ കെട്ടിടത്തിൽ നിന്ന് മലിനജലം ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മഹസ്സർ തയ്യാറാക്കി. ‘കക്കംവെള്ളി ,ആശുപത്രിക്ക് സമീപത്തുള്ള കെട്ടിട ഉടമ ക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതാണ്. കൂടാതെ നാദാപുരം ടൗണിൽ സ്റ്റേറ്റ് ബാങ്കിന് സമീപത്തുള്ള മൂന്ന് നില കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ച് മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിയമനടപടി സ്വീകരിക്കുന്നതിന് കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതാണ്. നാദാപുരം ടൗണിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്ന് പൊതു ഓടയിലേക്ക് മലിന ജലം ഒഴുക്കിവിടുന്നു എന്ന പരാതിയിൽ കടയുടെ മുൻവശത്തെ സ്ലാബ് നീക്കി പരിശോധിക്കുവാൻ തീരുമാനിച്ചു ,കൂടാതെ കല്ലാച്ചി ടൗണിൽ ബാർബർ ഷോപ്പിൽ നിന്ന് മുടി മാലിന്യം കടയുടെ പുറത്ത് അലക്ഷ്യമായി ഇട്ട നിലയിൽ കണ്ടതിനെ തുടർന്ന് ബാർബർ ഷോപ്പ് ഉടമയ്ക്കെതിരെ 2000 രൂപ പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകി .കല്ലാച്ചിയിൽ പൊതു നടപ്പാതയിലുടെ നടന്നു പോകുന്നവരുടെ ശരീരത്തിലേക്ക് വെള്ളം ഒഴുക്കിവിടുന്ന കെട്ടിട ഉടമ ക്കെതിരെ നോട്ടീസ് നൽകി. ഫീൽഡ് പരിശോധനയ്ക്ക് പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ അനിൽകുമാർ നോച്ചിയിൽ ,നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,ജൂനിയർ സൂപ്രണ്ട് മാരായ പി പി പുഷ്പവല്ലി, ശശിധരൻ നെല്ലോളി ,പഞ്ചായത്ത് സീനിയർ ക്ലർക്ക് വി എൻ കെ സുനിൽകുമാർ എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരിന്നു

Leave A Reply

Your email address will not be published.