ന്യൂമാഹി : ന്യൂമാഹി ടൗണിൽ റോഡ് നിർമ്മാണത്തിലെ അപാകത മൂലം ഗതാഗത സ്തംഭനവും അപകടങ്ങളും നിത്യ സംഭവമായിരിക്കുകയാണ് ഇത് ഒഴിവാക്കാൻ റോഡ് അപാകത തീർത്തു റോഡ് പുതുക്കി പണിയണമെന്നും സ്ഥിരമായി ന്യൂമാഹി ടൗണിൽ ട്രാഫിക്ക് പോലീസിനെ നിയമിക്കണമെന്നും സി.ഐ.ടി.യു ന്യൂമാഹി ഡിവിഷൻ കൺവെൻഷൻ അധികൃതരോട് ആവശ്യപ്പെട്ടു. കുറിച്ചിയിൽ യങ്ങ് പയനിയേർസ് ഹാളിൽ ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. പി.പി രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. എസ്.കെ. വിജയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ജയപ്രകാശൻ, കെ എ രത്നകുമാർ, എം.കെ ലത എന്നിവർ സംസാരിച്ചു. കൺവീനറായി പി.പി രഞ്ചിത്തിനെ തെരഞ്ഞെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.