Latest News From Kannur

തര്‍ക്കം ഡോളര്‍ കടത്തിനെ ചൊല്ലി; ആദ്യം സഹോദരനെ ബന്ദിയാക്കി; പ്രവാസിയുടെ കൊലയ്ക്ക് പിന്നില്‍ 10 അംഗ സംഘം

0

കാസർകോട്: കുമ്പളയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്ന് സൂചന. പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖ് ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പത്തംഗ സംഘമെന്ന് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.

 

റയീസ്, നൂർഷ, ഷാഫി എന്നിവരാണ് കൊലയ്ക്ക് നേതൃത്വം നൽകിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മരിച്ച സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും തട്ടിക്കൊണ്ടു പോവുകയും ഇവരെ തടവിൽ വെച്ച് സിദ്ദിഖിനെ ഗൾഫിൽനിന്ന് നാട്ടിലെത്തിക്കുകയുമാണ് ചെയ്തത്. സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് സിദ്ദിഖിനെ ഞായറാഴ്ച ഉച്ചയോടെ സംഘം കൊണ്ടുപോയത്. പിന്നാലെ അവശനായ സിദ്ദിഖിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കുത്തേറ്റതിന്റെയും മർദനത്തിന്റേയും പാടുകൾ സിദ്ദിഖിന്റെ ശരീരത്തിലുണ്ട്. സിദ്ദിഖിന്റെ സഹോദരൻ ഗുരുതരാവസ്ഥയിലാണ്. ഇയാളേയും  സംഘം ആശുപത്രിയിൽ ഉപേക്ഷിച്ചു. കുമ്പള പൊലീസ് മംഗളൂരുവിലെത്തി അൻവറിന്റെ മൊഴിയെടുത്തു. സിദ്ദിഖിന്റെ സുഹൃത്ത് അൻസാരിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടില്ല.

Leave A Reply

Your email address will not be published.