ചൊക്ലി : മദ്യവർജന സമിതി ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി.
ചൊക്ലി യുപി സ്കൂളിൽ നടന്ന ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ഡോ: എ പി ശ്രീധരൻ നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് ടി യു ജീവരാജ് അധ്യക്ഷം വഹിച്ചു. സമിതി സംസ്ഥാന സിക്രട്ടറി സി വി രാജൻ പെരിങ്ങാടി ബോധവൽക്കരണ ക്ലാസ് എടുത്തു. പ്രധാന അധ്യാപിക ഒ കെജീഷ , നാസർ പുന്നോൽ, ടി എച്ച് രാധാകൃഷ്ണൻ , എൻ കെ പത്മനാഭൻ , എ കെ ശോഭന , എം ഭാനുമതി, പി വി അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.