മാഹി: പോണ്ടിച്ചേരി സ്ഥാന ഹജ്ജ് കമ്മി റ്റി മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട മാഹി, ഈസ്റ്റ് പള്ളൂർ മങ്ങാട് സ്വദേശി ടിഎസ് ഇബ്രാഹിംകുട്ടി മുസ്ലിയാർക്ക് ഈസ്റ്റ് പള്ളൂർ പൗരാവലി സ്നേഹോഷ്മളമായ അനുമോദനങ്ങൾ അർപ്പിച്ചു. ഈസ്റ്റ് പള്ളൂർ മദ്രസ്സത്തുൽ ഖുത്തുബ്ബിയ്യയിൽ ചേർന്ന അനുമോദന യോഗം എംഎ മഹ മ്മൂദ് അദ്ധ്യക്ഷത വഹിച്ചു. മാഹി എം എൽഎ രമേശ് പറമ്പത്ത് യോഗം ഉൽഘാ ടനം ചെയ്തു. മലയമ്മ അബൂബക്കർ ബാ ക്കവി മുഖ്യ ഭാഷണം നടത്തി. ഹനീഫ് പാനൂർ, വടക്കൻ ജനദ്ദനൻ, വികെ രാഗേ ഷ്, മുഹമ്മദ് സാലിം സഅദി, ദിനേശൻ അങ്കാളപ്പിൽ, മമ്മുഹാജി ആശംസാ പ്രസം ഗം നടത്തി. ഈസ്റ്റ് പള്ളൂർ പൗരാവലി ടി എസ് ഇബ്രാഹിം കുട്ടി മുസ്ലിയാരെ മൊമെ ന്റോ നൽകിയും, എംഎൽഎ രമേശ് പറമ്പ ത്ത്, എംഎ മഹമ്മൂദ്, കെപി സിദ്ദീഖ്, ദിനേ ശൻ അങ്കാളപ്പിൽ എന്നിവർ പൊന്നാട അ ണിയിച്ചും ആദരിച്ചു.
റമീസ് പാറമേൽ സ്വാഗതവും, കെപി സിദ്ദി ഖ് നന്ദിയും പറഞ്ഞു.