Latest News From Kannur

തങ്കലത ടീച്ചർക്ക് നാടിൻ്റെ സ്നേഹാദരം

0

മാഹി: മുപ്പത്തിമൂന്ന് വർഷക്കാലത്തെ വിശിഷ്ട സേവനത്തിന് ശേഷം ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂളിൽ നിന്നും വിരമിച്ച കെ.എം.തങ്കലത ടീച്ചർക്ക് ഒരു നാട്ടുത്സവത്തിൻ്റെ പ്രതീതിയോടെ, സ്കൂൾ അങ്കണത്തെ മന്ദാര മരച്ചോട്ടിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.
പൂർവ്വ വിദ്യാർത്ഥി സംഘടനയായ സഹപാഠി, ചാലക്കര എം.എ എസ്.എം വായനശാല എന്നിവയുടെ നേതൃത്വത്തിലാണ് ജനകീയ യാത്രയയപ്പ് സംഘടിപ്പിച്ചത്.
ഗുരു എന്ന വാക്കിൻ്റെ അർത്ഥമെന്തെന്ന് തൻ്റെ കർമ്മം കൊണ്ട് തെളിയിച്ച, മൂല്യങ്ങളെ മുറുകെ പിടിച്ച മാതൃകാദ്ധ്യാപികയായിരുന്നു തങ്കലത ടീച്ചറെന്ന് സമ്മേളനം ഉൽഘാടനം ചെയ്ത
രമേശ് പറമ്പത്ത് എം.എൽ എ അഭിപ്രായപ്പെട്ടു..
കെ.മോഹനൻ അദ്ധ്യക്ഷനായി.മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ ഉത്തമരാജ് മാഹി, പ്രധാനാദ്ധ്യാപകൻ എം.മുസ്തഫ, കെ.ഹരീന്ദ്രൻ, പായറ്റ അരവിന്ദൻ , എം.ശ്രീജയൻ ,എസ്.കെ.സുരേന്ദ്രൻ, കെ.പവിത്രൻ മാസ്റ്റർ, എം.എ.കൃഷ്ണൻ, എം.പി.വിശാലാക്ഷി, കെ.കെ.രാജീവ്,ഷൈനി, കെ.ബാലൻ മാസ്റ്റർ സംസാരിച്ചു.
കെ.വി.സന്ദീവ്സ്വാഗതവും, കെ.രസ് ന നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.