Latest News From Kannur

വയനാട്ടിൽ രാഹുൽ ​ഗാന്ധി എംപിയുടെ ഓഫീസിന് നേർക്കുണ്ടായ എസ്എഫ്ഐയുടെ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

0

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ​ഗാന്ധി എംപിയുടെ ഓഫീസിന് നേർക്കുണ്ടായ എസ്എഫ്ഐയുടെ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ക്രിമിനലുകളുടെ സംഘമാണ് സിപിഎമ്മും ഡിവൈഎഫ്ഐയും എസ്എഫ്ഐയുമെന്നും അദ്ദേഹം തുറന്നടിച്ചു.

 

പ്രകോപനമുണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ക്രിമിനലുകളെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ തുടലിട്ടു പൂട്ടണമെന്നും സതീശൻ പറഞ്ഞു. അളമുട്ടിയാൽ ചേരയും കടിക്കുമെന്ന് ഓർക്കണമെന്നും സതീശൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്ത ആക്രമണമാണ് ഇത്. രാഹുലിനെതിരെ സിപിഎം സംഘപരിവാറുമായി  കൈകോർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ വിഡി സതീശൻ വയനാട്ടിലേക്ക് തിരിച്ചു. നാളത്തെ തൻ്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയാണ് വിഡി സതീശൻ വയനാട്ടിലേക്ക് പോകുന്നത്.

Leave A Reply

Your email address will not be published.