പത്തനംതിട്ട: പ്രഭാത സവാരിക്കിടെ വയോധിക ഷോക്കേറ്റ് മരിച്ചു. അടൂര്‍ എനാത്ത് റഹ്മാന്‍ മന്‍സിലില്‍ ഫാത്തിമുത്ത് (74) ആണ് മരിച്ചത്. പൊട്ടിക്കിടന്ന വൈദ്യുതകമ്പിയില്‍ നിന്ന് ഷോക്കേറ്റായിരുന്നു മരണം സംഭവിച്ചത്.
ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന മകനും കൊച്ചുമകനും ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു.