Latest News From Kannur

10,750 കിലോ പഴകിയ മത്സ്യം പിടികൂടി; മീൻ കൊണ്ടുവന്നത് മൂന്നുലോറികളിലായി

0

കൊല്ലം: കൊല്ലം ആര്യങ്കാവില്‍ വന്‍തോതില്‍ പഴകിയ മത്സ്യം പിടികൂടി. മൂന്നു ലോറികളില്‍ കൊണ്ടുവന്ന ചൂര മത്സ്യമാണ് പിടികൂടിയത്. 10,750 കിലോ പഴകിയ മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തത്.

 

ട്രോളിംഗ് നിരോധനത്തിന്റെ മറവിലാണ് പഴകിയ മത്സ്യം എത്തിച്ചത്. പുനലൂര്‍, കരുനാഗപ്പള്ളി, ആലങ്കോട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വില്‍പ്പന നടത്താനായി കൊണ്ടു വന്ന മത്സ്യമാണ് പിടിച്ചത്.

പുഴുവരിച്ചതും പൂപ്പല്‍ ബാധിച്ചതുമായ മീനാണ് പിടികൂടിയത്. മത്സ്യം പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയാത്തതും, ദുര്‍ഗന്ധം വമിക്കുന്നതുമാണെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ കടലൂരില്‍ നിന്നാണ് മത്സ്യം കൊണ്ടുവന്നത്. മീനിന്റെയും ഐസിന്റെയും സാമ്പിള്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Leave A Reply

Your email address will not be published.