മയ്യഴി: മാഹി ഗവഃ ലോവര്‍ പ്രൈമറി സ്കൂളില്‍ ഒരാഴ്ച നിണ്ടു നിന്ന വായനവാരാചരണം വിവിധ പരിപാടികളോടെ ഇന്ന് സമാപിച്ചു. സമാപനചടങ്ങ് മയ്യഴി സര്‍വശിക്ഷ അഭിയാന്‍ മുന്‍ എ ഡി പി സി ശ്രീ ജി. മുകുന്ദന്‍ മാസ്ററര്‍ ഉദ്ഘാടനം ചെയ്തു. വളരെ രസകരമായ രീതിയില്‍ വായനയുടെ പ്രാധാന്യം അദ്ദേഹം കുട്ടികളിലെത്തിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എ കെ എന്‍ ദിനേഷ് സ്വാഗതവും അധ്യാപകനായ പി കെ സതീഷ് കുമാര്‍ നന്ദിയും പറഞ്ഞ ചടങ്ങ് നാടന്‍ പാട്ടുകളിലൂടെ കുട്ടികളെ വളരെ സജീവമാക്കാന്‍ ഉദ്ഘാടകന് സാധിച്ചു. വായന വാരാചരണത്തില്‍ നടന്ന വിവിധ മത്സര പരിപാടികള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ നല്‍കി. അധ്യാപികമാരായ എം കെ ജീഷ്മയും അഞ്ജലിയും നേതൃത്വം വഹിച്ചു.