Latest News From Kannur

ഹോട്ടലില്‍ നിന്നും വിളമ്പിയ ബിരിയാണിയില്‍ പുഴുക്കളെ കിട്ടിയെന്ന് പരാതി

0

കൊച്ചി: ഹോട്ടലില്‍ നിന്നും വിളമ്പിയ ബിരിയാണിയില്‍ പുഴുക്കളെ കിട്ടിയെന്ന് പരാതി. കാക്കനാട്ടെ ടേസ്റ്റി എംപയര്‍ ഹോട്ടലില്‍ നിന്നും കഴിച്ച ബിരിയാണിയിലാണ് പുഴുക്കളെ കണ്ടത്.  പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം അറിയിച്ചു.

 

സ്വകാര്യസ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്കാണ് ബിരിയാണിയില്‍ നിന്ന് ജീവനോടെയുള്ള പുഴുക്കളെ ലഭിച്ചത്. ഫ്രൈ ചെയ്ത ചിക്കന്‍ അടര്‍ത്തിയെടുത്തപ്പോഴാണ് പുഴുക്കളെ കണ്ടത്. തുടര്‍ന്ന് ഇവര്‍ ഹോട്ടല്‍ അധികൃതരെ അറിയിച്ചു. എന്നാല്‍ ഭക്ഷണം മാറ്റി നല്‍കാമെന്നും ബില്ല് നല്‍കേണ്ടതില്ലെന്നും പറഞ്ഞ് ഹോട്ടല്‍ ഉടമ ഇവരെ പറഞ്ഞയക്കുകയും ചെയ്തു.

ഈ സമയത്ത് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരാളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ പരിശോധന നടത്തുമെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫീസര്‍ ഉറപ്പുനല്‍കിയതായി പരാതിക്കാരന്‍ പറഞ്ഞു. പുഴുക്കള്‍ അടങ്ങിയ ബിരിയാണി ഹോട്ടല്‍ ഉടമ നശിപ്പിച്ചതായും പരാതിക്കാരന്‍ പറയുന്നു.

തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ പരിശോധന നടത്താന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഹോട്ടല്‍ അടപ്പിക്കുന്നതുള്‍പ്പടെയുള്ള ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍ പേഴ്‌സണ്‍ പറഞ്ഞു.

Leave A Reply

Your email address will not be published.