Latest News From Kannur

നാദാപുരത്ത് വാതിൽപടി സേവനം രണ്ടാംഘട്ട പരിശീലനം സംഘടിപ്പിച്ചു:

0

സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം വാതിൽപടി സേവനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ ,ആശാവർക്കർമാർ ,വാർഡിൽ നിന്ന് തിരഞ്ഞെടുത്ത വളണ്ടിയർമാർ ,കുടുംബശ്രീ സി ഡി എസ് മെമ്പർമാർ എന്നിവർക്കുവേണ്ടി കില യുടെ ആഭിമുഖ്യത്തിൽ നാദാപുരത്ത് പരിശീലനം സംഘടിപ്പിച്ചു .പരിശീലനം പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനംചെയ്തു .വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട് അധ്യക്ഷതവഹിച്ചു ,സ്ഥിരം സമിതി അധ്യക്ഷൻ സി കെ നാസർ ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,കെ സി ലിനീഷ് എന്നിവർ സംസാരിച്ചു. കില ഫാക്കൽറ്റി അംഗങ്ങളായ എം വത്സൻ ,ഇ ഗംഗാധരൻ ,കെ ശശിധരൻ,
കെ കെ കുഞ്ഞിരാമൻ എന്നിവർ ക്ലാസെടുത്തു മെമ്പർമാരായ റീന കിണബ്രേമ്മൽ ,വി പി കുഞ്ഞിരാമൻ,നിഷാ മനോജ്,ടി ലീന എന്നവർ സംബന്ധിച്ചു .നാദാപുരം പഞ്ചായത്തിൽ വാതിൽപടി സേവനത്തിന് അർഹരായ 56 പേരുണ്ട് ,ഈ വർഷത്തെ പദ്ധതിയിൽ വാതിൽപടി സേവനത്തിന് പഞ്ചായത്ത് പ്രൊജക്റ്റ് തയ്യാറാക്കിയിട്ടുണ്ട്

Leave A Reply

Your email address will not be published.