നാദാപുരം ഗ്രാമപഞ്ചായത്ത് വായനദിനത്തിന്റെ ഭാഗമായി നടത്തിയ ഉപന്യാസ രചന മത്സരത്തിൽ വിജയികൾക്ക് സമ്മാനം നൽകി
നാദാപുരത്ത് ജൂൺ 19 വായനദിനത്തോട് അനുബന്ധിച്ച് വായനയുടെ വസന്തം എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി .
മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ
ടി.ബാബു കക്കംവെള്ളി,
രണ്ടാം സ്ഥാനം ഹാഷിഫ കുമ്മങ്കോട്, ഫാഷിദ ചേലക്കാട്,
മൂന്നാം സ്ഥാനം
സിൻഷ ബാബു
നാദാപുരം, ഫാത്തിമ റീം നാദാപുരം എന്നിവർക്കാണ് സമ്മാനമായി പുസ്തകങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പഞ്ചായത്തിൽ വെച്ച് നൽകിയത് ,
ചടങ്ങിൽ വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട്, സെക്രട്ടറി ടി.ഷാഹുൽ ഹമീദ് ,
സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ ,എം.സി.സുബൈർ, അസി.സെക്രട്ടറി ടി.പ്രേമാനന്ദൻ, ലൈബ്രേറിയൻ എം.ടി പ്രജിത്ത്, മെമ്പർമാരായ നിഷ മനോജ് ,സുമയ്യ പാട്ടത്തിൽ എന്നിവർ പങ്കെടുത്തു