മാഹി- ചാലക്കര ഗവ. ഉസ്മാൻ ഹൈസ്കൂളില്‍ സ്കൂളിലെ മുതിർന്ന അധ്യാപക കെ.എം.തങ്കലത ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ ക്രാഫ്റ്റ് ക്ലബ്ബിലെ അംഗങ്ങളായ മുപ്പതോളം കുട്ടികളൊരുക്കിയ കരകൗശല പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം.ഇത്തരം പ്രവൃത്തി പരിചയ ശില്പ ശാലകളും പ്രദര്‍ശനവും മറ്റുള്ളവര്‍ക്കും മാതൃകയാണെന്ന് രമേഷ് പറമ്പത്ത് എടുത്തു പറഞ്ഞു.
കോവിഡു പ്രതിരോധ കാലത്ത് ഓണ്‍ ലൈനായി നല്കിയ പരിശീലനത്തിന്റെയും കേരളത്തില്‍ നിന്നെത്തിയ സംസ്ഥാന തല പരിശീലകരുടെ നേതൃത്വത്തിൽ നടത്തിയ സ്കൂൾ തല ശില്പ ശാലയുടെയും ഭാഗമായി തയ്യാറാക്കിയ കര കൗശല വസ്തുക്കളാണ് പ്രദര്‍ശനത്തിനു ഒരുക്കിയിരിക്കുന്നത്.
കെ.വി.സന്ദീവ് അധ്യക്ഷത വഹിച്ചു. കെ.പവിത്രൻ, എം.ശ്രീജയന്‍,മര്‍സീന ഏ.കെ,ശ്യാം സുന്ദര്‍,സജിത്ത് പായറ്റ,സ്നേഹ പ്രഭ,അജിത കുമാരി എന്നിവര്‍ സംബന്ധിച്ചു.
പ്രധാനാധ്യാപകന്‍ എം.മുസ്തഫ സ്വാഗതവും സഹ പ്രധാനാധ്യാപിക ഏ.ടി.പത്മജ നന്ദിയും പറഞ്ഞു.ടി.എം.സജീവന്‍ നേതൃത്വം നല്കി.
Sign in
Sign in
Recover your password.
A password will be e-mailed to you.