ചൊക്ലി :കവിയൂർ ശ്രീ നാരായണമഠത്തിന്റെ ആഭിമുഖ്യത്തിൽ 22/06/2022 ന് ബുധനാഴ്ച വൈകുന്നേരം 7.30 ന് മഠം ഹാളിൽ വെച്ച് ശ്രീനാരായണ ഗുരു കൃതികളെ സംബന്ധിച്ച് നിർമ്മല മോഹൻ ( മുംബൈ ചെമ്പൂർ ശ്രീനാരായണ മഠം അദ്ധ്യാപിക) പ്രഭാഷണം നടത്തി. മഠം പ്രസിഡണ്ട് ശ്രീ.വി.കെ. ഭാസ്കരൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ മഠം സെക്രട്ടറി ശ്രീ.പി.കെ.രാഘവൻ മാസ്റ്റർ സ്വാഗതവും ശ്രീ. ഒതയോത്ത് രവീന്ദ്രൻ നന്ദിയും പറഞ്ഞു.