മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ ഫലമാണ് പോസിറ്റീവായത്. ആര്‍ടിപിസിആര്‍ ഫലത്തിനായി കാത്തിരിക്കുന്നതായി താക്കറെയുടെ ഓഫീസ് അറിയിച്ചു. മഹാരാഷ്ട്രയില്‍ നിര്‍ണായക മന്ത്രിസഭായോഗം ചേരുന്നതിന് മുമ്പാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
നേരത്തെ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് ഗവര്‍ണറെ മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഓണ്‍ലൈന്‍ ആയിട്ടാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നത്.