കുറിച്ചിയിൽ: നെഹ്റു കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന മോഡി സർക്കാറിൻ്റെ നയങ്ങളിൽ പ്രതിഷേധിച്ചും രാഹുൽ ഗാന്ധിയെ അപമാനിക്കുന്ന എൻഫോഴ്സ്മെൻ്റ് നടപടികളിൽ പ്രതിഷേധിച്ചും പുന്നോൽ കുറിച്ചിയിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ ന്യൂമാഹി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ധർണ്ണ സമരം നടത്തി.
കെ.പി.സി.സി. അംഗം വി.രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.ആർ റസാഖ് അധ്യക്ഷത വഹിച്ചു. വി.സി.പ്രസാദ്, എൻ.കെ പ്രേമൻ, കെ.ശശിധരൻ, സാജിത്ത് പെരിങ്ങാടി, സി.പി.പ്രസീൽ ബാബു, മയലക്കര രാജീവൻ എന്നിവർ പ്രസംഗിച്ചു.