ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 12,249 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇരുപത്തിനാലു മണിക്കൂറിനിടെ 9, 862 പേര്‍ രോഗമുക്തി നേടി. പതിമൂന്ന് പേര്‍ മരിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി 3.94 ശതമാനമാണ്. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 81,687 രോഗികളാണുള്ളത്.
സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികള്‍. ഡല്‍ഹിയില്‍ ഇന്നലെ 1,383 പേര്‍ക്കാണ് വൈറസ് ബാധ. മഹാരാഷ്ട്രയില്‍ 3653ക്കാണ് രോഗം സ്ഥിരീകരിച്ചത്്. മുംബൈയില്‍ മാത്രം 1700 ഓളം പേര്‍ക്കാണ് രോഗം.
കേരളത്തില്‍ ഇന്നലെ 4,224 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്.7 പേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്താണ്. 1,170 പേര്‍ക്കാണ് ജില്ലയില്‍ രോഗം. തിരുവനന്തപുരത്ത് 733 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.