ന്യൂമാഹി : കുറിച്ചിയിൽ എൽ.പി. സ്കൂളിൽ സംഗീത – യോഗദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർഥികൾക്ക് ഒരു വർഷം സൗജന്യമായി നൽകുന്ന സംഗീത – യോഗക്ലാസ്സുകൾ തുടങ്ങി. സംഗീത ക്ലാസ് കെ.അനൂപ് കുമാറും യോഗക്ലാസ് മുസ്താഖ് മൂസയുമാണ് നൽകിയത്. സംഗീതത്തിലും യോഗയിലും വിദ്യാർഥികൾക്ക് സോദാഹരണ ക്ലാസ്സുകൾ നൽകി.
പുതുച്ചേരിയിലെ മികച്ച അധ്യാപകനുള്ള അവാർഡും കലൈമാമണി പുരസ്കാരവും നേടിയ ഗായകൻ കെ.കെ.രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എംകെ.ലത അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക കെ.ബി. ശ്രീഷ്മ, മുസ്താഖ് മൂസ, എ.വി.ചന്ദ്രദാസൻ, കെ.വി. ദിവിത പ്രകാശ്, എൻ.വി. അജയകുമാർ, ടി. മോനിഷ എന്നിവർ പ്രസംഗിച്ചു.