Latest News From Kannur

സ്വര്‍ണ വില വീണ്ടും താഴേക്ക്, രണ്ടു ദിവസത്തിനിടെ ഇടിഞ്ഞത് 960 രൂപ

0

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 200 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,720 രൂപ. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4715 ആയി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

 

സ്വര്‍ണ വില ഇന്നലെ കുത്തനെ ഇടിഞ്ഞിരുന്നു. പവന് 760 രൂപയാണ് ഒറ്റയടിക്കു താഴ്ന്നത്. രണ്ടു ദിവസം കൊണ്ട് 960 രൂപയുടെ കുറവാണുണ്ടായത്.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍നിന്ന് ഏറ്റവും താഴ്ന്ന വിലയിലേക്കാണ് സ്വര്‍ണം എത്തിയത്.

Leave A Reply

Your email address will not be published.