Latest News From Kannur

മാഹി പ്രീ-എക്സാമിനേഷൻ കോച്ചിങ്ങ് സെന്റർ പുതിയ ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

0

മാഹി: തൊഴിൽ തേടുന്നവർക്ക് വര്ഷങ്ങളായി പരിശീലനം നൽകിവരുന്ന പുതുച്ചേരി സർക്കാരിന്റെ കീഴിലുള്ള പ്രീ-എക്സാമിനേഷൻ കോച്ചിങ് സെന്റർ PSC, Banking, SSC, RRB എന്നീ പരീക്ഷകൾക്കുള്ള പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകൾ ബയോഡാറ്റയും, സ്വന്തം മേൽ വിലാസമെഴുതിയ 5 രൂപ സ്റ്റാമ്പൊട്ടിച്ച കവർ സഹിതം, കോഴ്സ് ഡയറക്ടർ, പ്രീ എക്സാമിനേഷൻ കോച്ചിങ്ങ് സെന്റർ, ജവാഹർലാൽ നെഹ്‌റു ഗവ.ഹയർ സെക്കന്ററി സ്കൂൾ, മാഹി .673310 എന്ന വിലാസത്തിൽ ജൂൺ 30 നകം സമർപ്പിക്കേണ്ടതാണ്.

വിശദവിവരങ്ങൾക്ക് 9446675440, 9847120328 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Reply

Your email address will not be published.