മൃഗ പരിപാലനം മികച്ചതും ശാസ്ത്രീയവുമാക്കാൻ പ്രസ്തുത മേഖലയിൽ മുഖ്യ പരിശീലകരെ വാർത്തെടുക്കുന്നതിനായി ആവിഷ്കരിച്ച കേന്ദ്ര സർക്കാരിന്റെ നൂതന പരിശീലന പദ്ധതിയായ പശുമിത്ര പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിൽ ഈ പരിശീലന പദ്ധതി നടപ്പിലാക്കുന്നത് കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ മാത്രമാണ്. റുഡ്‌സെറ്റി കണ്ണൂർ വഴി നൽകുന്ന 60 ദിവസം കാലാവധി ഉള്ള പരിശീലനത്തിലേക്ക് താല്പര്യമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2022 ജൂലൈ 10. ക്ളാസുകൾ ആരംഭിക്കുന്നത് 2022 ജൂലൈ മാസം
പരിശീലന വിഷയവും വിശദ വിവരങ്ങളും
+ആട്, പശു, കോഴി, പന്നി, എരുമ തുടങ്ങിയ വിഷയങ്ങളിൽ കർഷകർക്കും സംരംഭകർക്കും വേണ്ടി കൺസൾട്ടൻറ് ആയി പ്രവർത്തിക്കാൻ സാധിക്കുന്ന മാസ്റ്റർ ട്രെയിനേഴ്സിനെ ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാന ഉദ്ദേശം.
+ സ്വയം തൊഴിലുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ എവിടേയും സ്വീകരിക്കപ്പെടുന്ന സർട്ടിഫിക്കറ്റ് നൽകുന്നു.
+ പരിശീലനവും, താമസവും ഭക്ഷണവും സൗജന്യമായി ലഭ്യമാക്കുന്നു.
+ സംരംഭകത്വ / മൃഗ പരിപാലന മേഖലയിൽ അനുഭവ സമ്പത്തുള്ള വ്യക്തിത്വങ്ങൾ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.
+ സ്വന്തമായി കൺസൾട്ടൻസി /മൃഗ പരിപാലന കൗൺസിലിംഗ് സ്ഥാപനം ആരംഭിക്കുന്നതിന് ബാങ്ക് വായ്പ ആവശ്യമുള്ളവർക്ക് കൃത്യമായ മാർഗ നിർദ്ദേശം നൽകുന്നു.
+ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ലഭിക്കുന്നു.
അപേക്ഷകർ ശ്രദ്ധിക്കുക
+ കണ്ണൂർ, കാസർഗോഡ്, വയനാട്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. മറ്റ് ജില്ലക്കാർക്കും അപേക്ഷിക്കാം.
+ അപേക്ഷകർ 18നും 45നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 45 കഴിഞ്ഞവർ അപേക്ഷിക്കേണ്ടതില്ല.
+ ഇനി പറയുന്ന ഏതെങ്കിലും ഒന്ന് ബാധകമായിരിക്കണം : BPL റേഷൻ കാർഡിൽ പേരുള്ളവർ or കുടുംബശ്രീ /SHG അംഗമോ കുടുംബശ്രീ /SHG അംഗത്തിന്റെ കുടുംബാംഗമോ ആയിരിക്കണം or തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കുറഞ്ഞത് 30 ദിവസം എങ്കിലും ജോലി ചെയ്തവർ ആയിരിക്കണം
+ ജനന തിയ്യതി, മാസം, വർഷം എന്നിവ കൃത്യമായി രേഖപ്പെടുത്തിയ ആധാർ കാർഡ് ഉണ്ടായിരിക്കണം (ഇല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യുക)
+ താമസിച്ചു പഠിക്കുന്നവർക്ക് മുൻഗണന
+ അവധി ദിവസങ്ങൾ, ഗവൺമെന്റ് അവധികൾ എന്നിവ ഉണ്ടായിരിക്കുന്നതല്ല. ഞായറാഴ്ചയും പ്രവൃത്തി ദിനം ആയിരിക്കും.
അപേക്ഷ അയക്കാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക. അഭിമുഖത്തിന് മുൻപായി ഞങ്ങൾ താങ്കളെ ബന്ധപ്പെടുന്നത് ആണ്.
https://forms.gle/PwJHaS8HHHs3Ar2h9
——————————————————————————-
(പൂർണ്ണമായ സിലബസ് കാണുന്നതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ. (https://tinyurl.com/pasumithra)
റുഡ്‌സെറ്റ് നൽകുന്ന സൗജന്യ സേവനങ്ങൾ ബിസിനസ്, ബാങ്കിങ് സംബന്ധമായ കാര്യങ്ങൾ അറിഞ്ഞിരിക്കാൻ താങ്കൾക് റുഡ്‌സെറ്റ് നൽകുന്ന അഡ്മിൻ ഒൺലി whatsapp / Telegram ഗ്രൂപ്പിൽ അംഗമാകാം. അതിനായ് 9496246573 എന്ന whatsapp നമ്പറിൽ Hi മെസ്സേജ് നൽകുക.
——————————————————————————-
പ്രസ്തുത വിവരങ്ങൾ സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ഇടയിൽ പങ്കുവെക്കുമല്ലോ
കൂടുതൽ അറിയാൻ വിളിക്കുക ( 9 .45am to 5.45pm ) 04602226573