നാദാപുരത്ത് അജൈവ മാലിന്യം സംസ്കരണം ,വ്യാപാരികളുടെ നേതൃത്വത്തിൽ ,കല്ലാച്ചി ,നാദാപുരം ടൗണുകളിൽ ശുചിത്വ പ്രതിജ്ഞ എടുത്തു.
നാദാപുരം ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ പദവിയിൽ എത്തിക്കുന്നതിന് അജൈവ മാലിന്യ സംസ്കരണം പൂർണ്ണതയിൽ ആക്കുന്നതിന് വ്യാപാരികളുടെ നേതൃത്വത്തിൽ കല്ലാച്ചി, നാദാപുരം ടൗണുകളിൽ ശുചിത്വ പ്രതിജ്ഞ എടുത്തു .പരിപാടിയുടെ മുന്നോടിയായി എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും പഞ്ചായത്ത് നോട്ടീസ് നൽകുകയും ,ഇതിനായി വ്യാപാരി സംഘടനകളുടെ യോഗം പഞ്ചായത്തിൽ വിളിച്ചു ചേർക്കുകയും ചെയ്തിട്ടുണ്ട് .കച്ചവടക്കാർ ഉല്പാദിപ്പിക്കുന്ന ജൈവമാലിന്യം സ്വന്തം ഉത്തരവാദിത്വത്തിൽ സംസ്കരിക്കുമെന്നും ,അജൈവ മാലിന്യം ഹരിതകർമ്മസേന അംഗങ്ങൾക്ക് കൈമാറുമെന്നും വ്യാപാരികൾ പ്രതിജ്ഞ ചെയ്തു .പഞ്ചായത്ത് നിശ്ചയിക്കുന്ന ഫീസ് അജൈവ മാലിന്യം കൈമാറുമ്പോൾ ഹരിത കർമസേനക്ക് നൽകുമെന്നും വ്യാപാരികൾ പ്രഖ്യാപിച്ചു ,വ്യാപാരി സംഘടനകളുടെ സഹായത്തോടെ നടന്ന പരിപാടിയിൽ വ്യപാരികൾ കടയുടെ മുൻപിൽ നിന്നാണ് പ്രതിജ്ഞയെടുത്തത്ത് .ശുചിത്വ പ്രതിജ്ഞ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ചൊല്ലിക്കൊടുത്തു ,സ്ഥിരം സമിതി അധ്യക്ഷൻ മാരായ സി കെ നാസർ എം സി സുബൈർ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,മെമ്പർമാരായ അബ്ബാസ് കണയക്കൽ ,ടി ലീന ,വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ തേറത്ത് കുഞ്ഞികൃഷ്ണൻ ,എം സി ദിനേശൻ ,ഏറത്ത് ഇക്ബാൽ ,കക്കാടൻ കുഞ്ഞബ്ദുള്ള ,കെ വി നാസർ ,ഹാരിസ് മാതോട്ടത്തിൽ എന്നിവർ സംസാരിച്ചു വൈകുന്നേരം 7 മണിക്ക് കല്ലാച്ചി ടൗണിലും 7 .30ന് നാദാപുരം ടൗണിലുമാണ് വ്യാപാരികൾ പ്രതിജ്ഞ എടുത്തത്, കഴിഞ്ഞ തവണ അജൈവ മാലിന്യ ശേഖരണം ടൗണുകളിൽ കുറഞ്ഞ പോയതിനെ തുടർന്നാണ് പഞ്ചായത്ത് മുൻകൈയെടുത്ത് വ്യാപാരി സംഘടനളുടെ സഹായത്തോടുകൂടി അജൈവ മാലിന്യ സംസ്കരണം 100% ത്തിൽ എത്തിക്കുന്നതിനു വേണ്ടിയാണ് ശുചിത്വ പ്രതിജ്ഞ എടുത്തത് .