ഇന്ത്യയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തിരഞ്ഞെടുത്തു
വിശാഖപട്ടണം:ഇന്ത്യയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തിരഞ്ഞെടുത്തു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഇന്ത്യന്‍ നായകന്‍ ഋഷഭ് പന്തിന് ടോസ് നഷ്ടപ്പെട്ടു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ തന്നെ നിലനിര്‍ത്തി.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ തോറ്റ രീതി ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യക്ക് തിരിച്ചുവന്നേ മതിയാവൂ. ലോകകപ്പ് അടുത്തുനില്‍ക്കെ അത് അനിവാര്യമാണ്.
മൂന്നാം ട്വന്റി 20-യില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനാവില്ല. ക്യാപ്റ്റന്‍ ഋഷഭ് പന്തിനെ സംബന്ധിച്ചിടത്തോളം അഗ്‌നിപരീക്ഷണമാണ്. ഒന്ന് പാളിയാല്‍ ദക്ഷിണാഫ്രിക്ക പരമ്പരയും കൊണ്ടുപോകും.
ടീം ഇന്ത്യ: ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്‌വാദ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹല്‍ഷല്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍
ടീം ദക്ഷിണാഫ്രിക്ക: തെംബ ബവൂമ, റീസ ഹെന്‍ഡ്രിക്‌സ്, ഡ്വെയിന്‍ പ്രിട്ടോറിയസ്, റാസി വാന്‍ ഡെര്‍ ഡ്യൂസ്സന്‍, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍നെല്‍, കഗിസോ റബാദ, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ക്യേ, തബ്‌റൈസ് ഷംസി