നാദാപുരത്ത് ലോക പരിസ്ഥിതി ദിനത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയിച്ചവർക്കുള്ള ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു
(PMKSY ) (പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന) യിൽ ഉൾപ്പെടുത്തി പരിസ്ഥിതി ദിനത്തിൽ “എന്റെ ഭൂമി എന്റെ പ്രകൃതി ” എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സഞ്ജന വരിക്കൊളിക്ക് 1001 രൂപയുടെ കാശ് അവാർഡ് പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി വിതരണം ചെയ്തു ,രണ്ടാം സ്ഥാനം നേടിയ മിത്ര ക്കുള്ള 501 രൂപയുടെ ക്യാഷ് അവാർഡും മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് സുഹൈലിനുള്ള 251 രൂപയുടെ ക്യാഷ് അവാര്‍ഡും പഞ്ചായത്തിൽ വെച്ച് പ്രസിഡണ്ട് വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,സ്ഥിരം സമിതി അദ്യക്ഷൻമാരായ സി കെ നാസർ ,എം സി സുബൈർ ,ജനീധാ ഫിർദൗസ് ,മെമ്പർ പി പി ബാലകൃഷ്ണൻ ,വി ഇ ഒ ,സോണിയ സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു .