മയ്യഴി:കവിയും ചരിത്രകാരനും പ്രഭാഷകനുമായ കവിയൂർ രാജഗോപാലൻ മാസ്‌റ്റർക്കുള്ള ജന്മനാടും സുഹൃദ്‌സംഘവും നൽകുന്ന സ്‌നേഹാദരത്തിന്റെ ഭാഗമായി സംഘാടകസമിതി പ്രസിദ്ധീകരിച്ച ‘ദീപ്‌തയാനം’ പ്രത്യേക പതിപ്പ് നോവലിസ്റ്റ് എം മുകുന്ദൻ പ്രകാശിപ്പിച്ചു. ഡോ ഭാസ്‌കരൻ കാരായി ആദ്യപ്രതി ഏറ്റുവാങ്ങി. ബഹുമുഖ പ്രതിഭയാണ് കവിയൂർ രാജഗോപാലനെന്ന് എം മുകുന്ദൻ പറഞ്ഞു. ചരിത്രം, സാഹിത്യം, രാഷ്‌ട്രീയം, സംസ്‌കാരം തുടങ്ങി പല മേഖലകളിൽ ഒരേ കാലത്ത് സാന്നിധ്യമറിയിച്ച വ്യക്തിയാണ്. ഒരു ദിവസം നീണ്ടു നിൽകുന്ന പരിപാടിയോടെ അദ്ദേഹത്തെ ആദരിക്കാൻ മുൻകൈയെടുത്തവരെ അനുമോദിക്കുന്നു–-എം മുകുന്ദൻ പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികളായ വി കെ രാകേഷ്, കെ പി സുനിൽകുമാർ, ഒ അജിത്‌കുമാർ, പി ദിനേശൻ, എ ഹരിശ്ചന്ദ്രൻ എന്നിവർ പങ്കെടുത്തു