Latest News From Kannur

കുട്ടികൾ ഇരകളായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിലെ വീഴ്ചയിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി.

0

കൊച്ചി: കുട്ടികൾ ഇരകളായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിലെ വീഴ്ചയിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. ഇത് സംബന്ധിച്ച്  ബോധവത്‌കരണം നൽകുന്നതിൽ സർക്കാർ സംവിധാനം പരാജയമെന്നു ഹൈക്കോടതി പറഞ്ഞു.

പോക്‌സോ കേസ്‌ പ്രതിയുടെ ജാമ്യാപേക്ഷ പരി​ഗണിക്കുമ്പോഴാണ് കോടതി നിരീക്ഷണം. സ്‌കൂൾ കുട്ടികളോ ചെറുപ്രായക്കാരോ ആണ്‌ ഇത്തരം കേസുകളിൽ പ്രതികളാകുന്നത്‌. ഇതുപോലെ കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം നിയമപരമായ പ്രത്യാഘാതങ്ങളിലെ അജ്‌ഞതയാണ്‌ എന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

 

ഇത് സംബന്ധിച്ച ബോധവത്‌കരണം നടത്തുന്നതിൽ സർക്കാർ പരാജയമാണ്‌. പോക്‌സോ നിയമം, പീഡനക്കേസുകളുടെ പ്രത്യാഘാതങ്ങൾ എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയോ ബോധവൽക്കരണ ക്ലാസ്‌ വഴിയോ കുട്ടികളിൽ അവബോധം സൃഷ്‌ടിക്കണം. വിഷയത്തിൽ നിലപാടറിയിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനും സിബിഎസ്‌ഇക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്

Leave A Reply

Your email address will not be published.