Latest News From Kannur

ഇടുക്കിയില്‍ ഇന്ന് എല്‍.ഡി.എഫ്. ഹര്‍ത്താല്‍

0

തൊടുപുഴ: സംരക്ഷിത വനാതിര്‍ത്തിയില്‍നിന്നും ഒരുകിലോമീറ്റര്‍ ദൂരം പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഉത്തരവിനെതിരേ ഇടുക്കിയില്‍ ഇന്ന് എല്‍.ഡി.എഫ്. ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധയിടങ്ങളില്‍ പ്രതിേഷധ പ്രകടനങ്ങളുംനടക്കും.

സംരക്ഷിതവനമേഖലയ്ക്ക് ചുറ്റുമുള്ള ഒരുകിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശത്തില്‍ ജനതാത്പര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള സമരങ്ങളുടെ പോര്‍മുഖം തുറന്നുകൊണ്ടാണ് ഹര്‍ത്താലാചരണം.

ഇടുക്കിയിലെ ഹര്‍ത്താലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്, ജില്ലയുടെ വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന കോതമംഗലത്തെ അതിര്‍ത്തി പഞ്ചായത്തുകളിലും ഹര്‍ത്താല്‍ നടത്തും. 16-ന് യു.ഡി.എഫിന്റെ നേതൃത്വത്തിലും ഹര്‍ത്താല്‍ നടക്കുന്നുണ്ട്. വിവിധ കര്‍ഷകസംഘടനകളും സമരത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ്. പലയിടത്തും പ്രതിഷേധം ആരംഭിച്ചുകഴിഞ്ഞു.

Leave A Reply

Your email address will not be published.