തലശ്ശേരി: യുവ ചിത്രകാരി എ റോഷീബയുടെ ചിത്ര പ്രദർശനം തലശ്ശേരി തിരുവങ്ങാട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു.
തനിക്ക് ചുറ്റുമുള്ള
പ്രകൃതി ദൃശ്യങ്ങളെയാണ് റോഷീബ ക്യാൻവാസിലേക്ക് പകർത്തിയത്. സ്വപ്നം പോലെ സുന്ദരമായ പ്രകൃതി ലാവണ്യം .. നിറയെ പൂത്തു നിൽക്കുന്ന വർണ്ണപുഷ്പങ്ങൾ .. പിറകിൽ മൂടൽമഞ്ഞ് തിരശ്ശീലയിട്ട മലനിരകൾ … ഈ ഭൂമിയിൽ ജനിച്ചു വളരാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്വം തോന്നിപ്പിക്കുന്ന രചന. മനോഹരങ്ങളായ പാറക്കെട്ടുകളും, കുത്തിയൊലിച്ചിറങ്ങുന്ന തെളിനീരരുവികളും കാണാക്കാഴ്ചകളുടെ നിഗൂഢത നമുക്കായി തുറന്ന് വെക്കുന്നു. പ്രസാദാത്മകമായ, തെളിമയുള്ള നേർക്കാഴ്ചകളിലൂടെ വരയുടെ ദൃശ്യവിസ്മയമൊരുക്കുകയാണ് ഈ കലാകാരി . പ്രകൃതിയും ,ജൈവികമായ അവസ്ഥയും, പൂർണ്ണമായും അന്യം നിന്ന് പോകുന്നസാഹചര്യത്തേയും ചിത്രകാരി ഓർമ്മപ്പെടുത്തുന്നുണ്ട്. മനുഷ്യൻ്റെ അന്തമില്ലാത്ത സ്വാർത്ഥതയ്ക്കും, ആർത്തിക്കുമൊടുവിൽ, ശേഷിക്കുന്ന പച്ചപ്പിൻ്റെ വേരുകളിലെ ബലത്തിലാണ് കേരളം ഇന്ന് നിലനിൽക്കുന്നതെന്ന് റോഷിബ നമ്മെ ഓർമ്മപ്പെടുത്തുന്നു.
അക്രലിക്കിൽ വരച്ച ഇരുപത് ചിത്രങ്ങളാണ് ഏകാംഗ പ്രദർശനത്തിൽ
ഉൾപ്പെടുത്തിയിട്ടുള്ളത്.
കൂത്ത്പറമ്പ് സ്വദേശിയായ റോഷീബ,തിരുവനന്തപൂരം ഫൈനാർട്സ്കോളേജിലും, കൊൽക്കൊത്ത ശാന്തിനികേതനിൽ നിന്നും ചിത്രകല പഠനം നടത്തിയിട്ടുണ്ട്.പ്രദർശനം ജൂൺ 10ന് സമാപിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.