Latest News From Kannur

ഹാക്ക് ചെയ്ത ട്വിറ്റര്‍ അക്കൗണ്ട് തിരികെ പിടിച്ച് കേരള പൊലീസ്‌

0

തിരുവനന്തപുരം: ഹാക്ക്  ചെയ്യപ്പെട്ട ട്വിറ്റർ ഹാന്റിൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ച് പിടിച്ച് കേരള പൊലീസ്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കേരള പൊലീസിന്റെ ട്വിറ്റർ ​ഹാൻഡിൽ ഹാക്ക് ചെയ്യപ്പെട്ടത്. ഓക്ക് പാരഡൈസ് എന്ന ഹാക്കേഴ്സാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്.

എൻഎഫ്ടി, ക്രിപ്റ്റോ പോലുള്ള ന്യൂജെൻ നിക്ഷേപ മാർഗങ്ങൾക്ക് പിന്തുണ കണ്ടെത്താനായി കൂടുതൽ ഫോളോവേർസുള്ള ഇത്തരം ഹാന്റിലുകൾ ഹാക്ക് ചെയ്യുന്ന ന്യൂജൻ സംഘങ്ങളുണ്ട്. ഇവരാണ് കേരള പൊലീസിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നിലെന്നാണ് സംശയം. ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേരള പൊലീസിന്റെ അക്കൗണ്ടിൽ നിന്നും എൻഎഫ്ടി അനുകൂല ട്വീറ്റുകൾ റീട്വീറ്റ് ചെയ്തിരുന്നു.

3.14 ലക്ഷം ആളുകളാണ് കേരള പൊലീസിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഫോളോവേഴ്സായുള്ളത്. കേരള പൊലീസിന്റെ ട്വീറ്റുകൾ എല്ലാം തന്നെ ഹാക്ക് ചെയ്തവർ പേജിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഹാക്ക് ചേയ്തവർ ഓക് പാരഡൈസ് എന്നാണ് അക്കൗണ്ടിന് പുതിയ പേര് നൽകിയത്.

Leave A Reply

Your email address will not be published.