തിരുവനന്തപുരം: സൺ ഫിലിമും കൂളിങ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കാൻ ഗതാഗത വകുപ്പ്. ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഇന്നു മുതൽ പരിശോധന നടത്താൻ ഗതാഗത കമ്മിഷണർ നിർദേശം നൽകി.
കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളിൽ ഒട്ടിക്കരുതെന്നാണ് കോടതി വിധി. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്‌പെഷൽ ഡ്രൈവ് നടത്താനാണ് ഗതാഗത കമ്മിഷണർക്ക് മന്ത്രി ആന്റണി രാജു നിർദേശം നൽകിയത്.
പരിശോധനാ വിവരം റിപ്പോർട്ട് ചെയ്യാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. ഇതോടെയാണ് പരിശോധനാ നടപടികൾ വേഗത്തിലാക്കുന്നത്. വാഹനങ്ങളുടെ സേഫ്റ്റി ഗ്ലാസുകളിൽ രൂപമാറ്റങ്ങളൊന്നും അനുവദിക്കില്ല.