ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കല്ലിക്കണ്ടി എൻ എ എം കോളേജിൽ നടപ്പിലാക്കുന്ന “ഇലവ് ” 56 മധുര മൈതാന ചോലകൾ ” പദ്ധതിക്ക് തുടക്കമായി
ദേശിയ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
പരിപാടിയുടെ ഉൽഘാടനം കെ പി മോഹനൻ എം എൽ നിർവ്വഹിച്ചു.
കോളജ് കമ്മിറ്റി ജനറൽ സിക്രട്ടറി പി പി എ ഹമീദ് അധ്യക്ഷനായി.
ഇതിൻ്റെ ഭാഗമായി
56 തണൽ വൃക്ഷങ്ങൾ കോളേജ്
ഗ്രൗണ്ടിന് ചുറ്റും നട്ടുപിടിപ്പിച്ചു. കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും പദ്ധതിയുടെ ഭാഗമായി.ഇതിൻ്റെ ഭാഗമായി
വിവിധ പരിസ്ഥിതി ദിന സെമിനാറുകളും സംഘടിപ്പിക്കും.
പഞ്ചായത്ത് പ്രസിഡൻ്റുമാരായ നസീമ ചാമാളിയിൽ,
നസീമ കൊട്ടാരത്തിൽ, കെ ലത എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ ടി മജീഷ് ,
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് ടു അധ്യാപകൻ
ഡോ പി ദിലീപ് ,ആർ.അബ്ദുള്ള മാസ്റ്റർ, സമീർ പറമ്പത്ത്, ഡോ.എം.കെ.മധുസൂദനൻ ,വി .പി .ചാത്തു മാസ്റ്റർ, സക്കീന തെക്കയിൽ, പി.കെ.അലി, ഫൈസൽ കൂലോത്ത്, ഷമീന കുഞ്ഞി പറമ്പത്ത്, മുഹമ്മദലി തൂവക്കുന്ന്, മനോജ്, കെ.പി.നംഷാദ്, എൻ സി സി ഓഫീസർ കാപ്റ്റൻ ഡോ. എ.പി ഷമീർ, ഡോ.ഹുസൈൻ, ടി.എം.നാസർ കെ.എസ്.മുസ്തഫ, ടി.എം.നാസർ, കൃഷി ഓഫീസർ സ്വരൂപ്, അലികുയ്യാലിൽ, എന്നിവർ പ്രസംഗിച്ചു.
ചെങ്കൽ നിറഞ്ഞ കോളേജ് ക്യാമ്പസ്സിലെ ഒരു ഭാഗം വെട്ടി ഒതുക്കിയാണ് കോളേജ് ഗ്രൗണ്ട് നിർമിച്ചിട്ടുള്ളത്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കഠിന ശ്രമത്തിന്റെ ഫലമായിട്ടാണ് വൃക്ഷങ്ങൾ നടുന്നതിനുള്ള സ്ഥലം ഒരുക്കിയത്.
കോളജ് എൻ സി സി,, എൻ എസ് എസ്, നാച്ചറൽ ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.