നാദാപുരത്ത് പൊതു സ്ഥലത്ത് മാലിന്യം തള്ളിയാൽ പിടിവീഴും,ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നും 15000/- രൂപ പിഴ ഈടാക്കി
നാദാപുരം:നാദാപുരം ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഇയ്യങ്കോട് വായനശാലയ്ക്ക് സമീപം പഞ്ചായത്ത് റോഡ് സമീപത്ത് ഇന്നലെ രാത്രി ഗുഡ്സ് വണ്ടിയിൽ കൊണ്ടുവന്ന മാലിന്യം തള്ളിയ രാജസ്ഥാൻ സ്വദേശിയായ കെ kഅബ്ദുൽസലാം എന്നവരിൽ നിന്ന് 15000/- രൂപ പിഴ പഞ്ചായത്ത് ഈടാക്കി തുക പഞ്ചായത്തിൽ അടച്ചു. നാട്ടുകാർ മെമ്പറുടെ സഹായത്തോടെ വണ്ടി തടയുകയും പോലീസ് വാഹനം പോലീസ് സ്റ്റേഷനിൽ കൊണ്ട് പോകുകയും ചെയ്തു .പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് പിഴ ഈടാക്കിയത് .പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവർ ഫീൽഡ് പരിശോധന നടത്തി പിഴ ഈടാക്കുന്ന പ്രവർത്തനത്തിന് നേതൃത്വം നൽകി.നാദാപുരം പോലീസിന്റെ സഹായത്തോടെയാണ് നടപടി സ്വീകരിച്ചത്.