Latest News From Kannur

സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രശീതി ഏതാനും ആഴ്ചകള്‍കൂടി മാത്രം

0

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രശീതി ഏതാനും ആഴ്ചകള്‍കൂടി മാത്രം. ജൂലായ് ഒന്നുമുതല്‍ കടലാസ് രശീതി നല്‍കുന്ന രീതി പൂര്‍ണമായി ഒഴിവാക്കും. പണമടച്ചതിന്റെ വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ സന്ദേശമായി ലഭിക്കും.

പണമിടപാടുകള്‍ ഓണ്‍ലൈനായതോടെയാണ് കടലാസ് രശീതി അവസാനിപ്പിക്കുന്നത്. ഇതിനായി ‘ഇ-ടി.ആര്‍ അഞ്ച്’ എന്ന ആപ്ലിക്കേഷന്‍ തയ്യാറാക്കി. ഇത് കംപ്യൂട്ടറിലും മൊബൈലിലും ഒരുപോലെ പ്രവര്‍ത്തിപ്പിക്കാം. നെറ്റ് ബാങ്കിങ്, കാര്‍ഡ് പേമെന്റ്, യു.പി.ഐ., ക്യൂആര്‍ കോഡ്, പി.ഒ.എസ്. മെഷീന്‍ എന്നീ മാര്‍ഗങ്ങളില്‍ തുക സ്വീകരിക്കും. പണം നേരിട്ട് നല്‍കിയാലും രശീത് മൊബൈലില്‍ ആയിരിക്കും.

ഈമാസം 15 വരെ താലൂക്കുതലംവരെയുള്ള ഓഫീസുകളിലും 30 വരെ മറ്റെല്ലാ ഓഫീസുകളിലും കടലാസ് രശീതി ലഭിക്കും. ജൂലായ് ഒന്നുമുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രശീതി വഴി ഈടാക്കിയ പണം ട്രഷറികളില്‍ സ്വീകരിക്കില്ലെന്ന് വകുപ്പുകളെ അറിയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.