Latest News From Kannur

ആയുർവേദത്തിൻ്റെ പ്രാധാന്യവും ഔഷധ സസ്യങ്ങളുടെ സംരക്ഷ രണവുമാണ് ഇന്നത്തെ തലമുറയ്ക്കക്കുള്ള സന്ദേശം: രമേശ് പറമ്പത്ത്

0

മാഹി: അയുർവേദത്തിൻ്റെ പ്രാധാന്യവും ഔഷധ സസ്യങ്ങളുടെ സംരക്ഷണവുമാണ് ഇന്നത്തെ തലമുറയ്ക്കക്കുള്ള സന്ദേശമെന്ന് രമേശ് പറമ്പത്ത് എം എൽ എ അഭിപ്രായപ്പെട്ടു. പന്തക്കൽ ജനിസിസ് സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണത്തിൽ സ്കൂളിലെ ഔഷധ സസ്യങ്ങളുടെ ഗാലറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യർത്ഥികൾക്കായി ഇരുന്നുറോളം വൃക്ഷ തൈകളുടെ വിതരണവും, ചിത്രരചന മത്സരത്തിൽ പങ്കെടുത്ത വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനവും എം.എൽ.എ നൽകി.
ബാഗ്ളൂരിൽ ഐ ഐ എമ്മിൽ നിന്നും എം.ബി.എ. നേടിയ അക്ഷയ് മഠത്തിലിനെ ചടങ്ങിൽ ആദരിച്ചു. സ്കൂൾ ചെയർമാൻ എം ജയപ്രകാശ് പ്രധാനാധ്യാപിക സിൽജ ചന്ദ്രൻ എന്നിവർ സംസാരിച്ചു

Leave A Reply

Your email address will not be published.